ജിഎസ്ടി തട്ടിപ്പിൽ സംസ്ഥാനത്തിന് 200 കോടിയുടെ നഷ്ടമെന്ന് വി.ഡി. സതീശൻ; തട്ടിപ്പിനെതിരെ ഉടൻ നടപടിയെടുക്കണമെന്നും ആവശ്യം

സംസ്ഥാനത്തെ ജിഎസ്ടി സംവിധാനത്തിൽ 200 കോടിയുടെ നഷ്ടമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏകദേശം 1100 കോടിയുടെ വ്യാജ ഇടപാടുകളാണ് നടന്നിരിക്കുന്നത്. വ്യാജ പേരുകളിൽ ആയിരത്തിലധികം തെറ്റായ GST രജിസ്ട്രേഷനുകൾ ഉപയോഗിച്ച് നടന്ന ഈ വൻ തട്ടിപ്പ് പൂനെയിലെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗമാണ് കണ്ടെത്തി സംസ്ഥാന സർക്കാരിനെ അറിയിച്ചത്. എന്നാൽ ഇത്രയും ഗുരുതരമായ വിഷയത്തിൽ സർക്കാർ ഇതുവരെ അന്വേഷണം പ്രഖ്യാപിക്കുകയോ ആരംഭിക്കുകയോ ചെയ്തിട്ടില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക സുരക്ഷയെയും നികുതി സംവിധാനത്തിന്റെ വിശ്വാസ്യതയെയും തകർക്കുന്ന തട്ടിപ്പിനെതിരെ ഉടൻ നടപടിയെടുക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.

സംസ്ഥാന ഖജനാവിന് ലഭിക്കേണ്ടിയിരുന്ന 200 കോടിയിലധികം രൂപയുടെ വരുമാനമാണ് തട്ടിപ്പിൽ നഷ്ടമായത്. തട്ടിപ്പിൻ്റെ പിന്നിൽ പ്രവർത്തിച്ച വൻ റാക്കറ്റിനെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം വേണം. സർക്കാർ സ്വന്തം പേരുകൾ ദുരുപയോഗം ചെയ്യപ്പെട്ട് ബലിയാടായ ഇരകളെ അറിയിക്കുകയോ അവർക്ക് നിയമ സംരക്ഷണം ഉറപ്പാക്കുകയോ ചെയ്തിട്ടില്ല. തെറ്റ് കണ്ടിട്ടും പ്രതികരിക്കാതെ തട്ടിപ്പിന് മൗനാനുവാദം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇരകൾക്ക് നിയമസഹായം നൽകി അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide