
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദന്റെ ഭൗതികശരീരം രാവിലെ ഒമ്പത് മണിക്ക് ദര്‍ബാള്‍ ഹാളില്‍ പൊതുദര്‍ശനത്തിന് എത്തിക്കും. ഇതിനായി ഇന്ന് രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരത്തെ വേലിക്കകത്ത് വീട്ടിൽ നിന്ന് നിന്നിറക്കും. രണ്ട് മണിക്ക് ആലപ്പുഴയിലേക്ക് വിലാപയാത്ര തുടങ്ങും. വി എസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമുണ്ടാകും. അതനുസരിച്ചാകും പിന്നീടുള്ള സമയക്രമം.
തുടർന്ന് വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. ശേഷം ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലപ്പുഴയിൽ വലിയ ചുടുകാട് ശ്‌മശാനത്തിൽ വൈകിട്ടോടെ സംസ്കാരം നടക്കും.
വിപ്ലവ സമര നായകന് നിലയ്ക്കാത്ത മുദ്രാവിളികളോടെ അന്ത്യാഭിവാദ്യം ചെയ്തത് പതിനായിരങ്ങളാണ്. ഉടനീളം നിലയ്ക്കാത്ത മുദ്രാവിളികളോടെ വിലാപയാത്ര ആയാണ് വി എസിന്റെ മൃതദേഹം പൊതുദർശനത്തിനായി എസ് യുടി ആശുപത്രിയിൽ നിന്ന് എകെജി പഠന ഗവേഷണ കേന്ദ്രത്തിലെത്തിച്ചത്. പ്രിയ നേതാവിനെ അവസാനമായി കാണാൻ പതിനായിരങ്ങളാണ് കടലുപോലെ ഒഴുകി എത്തുന്നത്. സിപിഎമ്മിൻ്റെ സ്ഥാപക നേതാവായ വി എസിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാക്കൾ ചെങ്കൊടി പുതപ്പിച്ച് അന്ത്യാഭിവാദ്യം അർപ്പിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വി എസ് അച്യുതാനന്ദൻ ഇന്നലെ ഉച്ചയ്ക്ക് 3. 20 നാണ് വിടവാങ്ങിയത്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം