വൈഭവിയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കി, പിന്നാലെ അമ്മ വിപഞ്ചികയും തൂങ്ങി മരിച്ചു- പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ഷാര്‍ജ: ഷാര്‍ജയില്‍ ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി മലയാളിയായ അമ്മ ജീവനൊടുക്കിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുഞ്ഞ് വൈഭവിയെ കഴുത്തുഞെരിച്ച് കൊന്നശേഷമാണ് അമ്മ വിപഞ്ചിക തൂങ്ങി മരിച്ചതെന്നാണ് വിവരം. കുഞ്ഞിനെ കെട്ടിത്തൂക്കിയ കയറിന്റെ മറുവശത്താണ് വിപഞ്ചികയും തങ്ങിയത്. കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയന്റെ(33) പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഭര്‍ത്താവ് നിതീഷ് മോഹനുമായയി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിപഞ്ചിക മാനസികമായി അകല്‍ച്ചയിലായിരുന്നു. അടുത്ത കാലത്തായി നിതീഷ് വേറെ സ്ഥലത്തും വിപഞ്ചികയും മകളും മറ്റൊരു ഫ്‌ലാറ്റിലുമായിരുന്നു കഴിഞ്ഞിരുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച( ഈ മാസം 8)യാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ആര്‍ മാനേജരായ യുവതിയുടെ കൂടെ രാത്രി താമസിക്കാറുള്ള വീട്ടുജോലിക്കാരി വന്ന് ഏറെ നേരം വിളിച്ചിട്ടും ഫ്‌ലാറ്റിന്റെ വാതില്‍ തുറന്നില്ല. തുടര്‍ന്ന് അവര്‍ വിപഞ്ചികയുടെ ഭര്‍ത്താവിനെ ഫോണ്‍ വിളിച്ചുവരുത്തി വാതില്‍ തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ രണ്ടുപേരെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ്, ഭതൃ പിതാവ് മോഹനന്‍, സഹോദരി നീതു എന്നിവര്‍ തന്നെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായും വിശദമാക്കുന്ന ആത്മഹത്യാക്കുറിപ്പ് വിപഞ്ചികയുടെ ഫെയ്‌സ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. യുവതി മരിക്കുന്നതിന് മുന്‍പ് സമയം ക്രമീകരിച്ച് പോസ്റ്റ് ചെയ്തതാണെന്നാണ് കരുതുന്നത്.

More Stories from this section

family-dental
witywide