വൈഷ്ണയുടെ പോരാട്ടം വിജയം, മുട്ടടയിൽ മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി, പേര് ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: മുട്ടട വാർഡിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ നിന്ന് നീക്കിയ നടപടി റദ്ദാക്കി വൈഷ്ണയുടെ പേര് വീണ്ടും ഉൾപ്പെടുത്തി. ഹൈക്കോടതിയുടെ കർശന നിർദേശത്തെ തുടർന്നാണ് തിരുത്തൽ വരുത്തിയത്.

തിരുവനന്തപുരം കോർപ്പറേഷിലെ ഏറ്റവും പ്രായം കുറഞ്ഞ യുഡിഎഫ് സ്ഥാനാർഥിയാണ് 24 കാരിയായ വൈഷ്ണ. മേൽവിലാസത്തിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി സിപിഐഎം മുട്ടട ബ്രാഞ്ച് കമ്മിറ്റി അംഗം ധനേഷ് കുമാർ നൽകിയ പരാതിയിലാണ് വൈഷ്ണയുൾപ്പെടെ ആറു പേരുടെ വോട്ട് നീക്കം ചെയ്തത്.

“ഒരു യുവതി മത്സരിക്കാൻ വരുമ്പോൾ ഇങ്ങനെയാണോ കാണിക്കേണ്ടത്? സാങ്കേതിക കാരണങ്ങൾ പറഞ്ഞ് 24 കാരിയെ തടയരുത്” എന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം പിൻവലിച്ചതോടെ വൈഷ്ണയ്ക്ക് ഇനി തടസ്സമില്ലാതെ മത്സരിക്കാം.

More Stories from this section

family-dental
witywide