വാന്‍ ഹായ് 503 കപ്പലിനെ ഇന്ത്യന്‍ സാമ്പത്തിക സമുദ്രമേഖലയ്ക്ക് പുറത്തെത്തിച്ചു

കേരളത്തീരത്ത് അറബിക്കടലില്‍ വെച്ച് തീപിടിച്ച വാന്‍ ഹായ് കപ്പലിനെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെ സാമ്പത്തിക മേഖലയ്ക്ക് പുറത്ത് എത്തിച്ചു. രക്ഷാസംഘം ഓഫ് ഷോര്‍ വാരിയര്‍ എന്ന ടഗ് ഉപയോഗിച്ചാണ് കെട്ടി വലിച്ച് എത്തിച്ചത്. നിലവില്‍ വിഴിഞ്ഞത്ത് നിന്ന് 232 കിലോമീറ്റര്‍ ദൂരെയാണ് കപ്പല്‍.

കാലാവസ്ഥ അനുകൂലമായതോടെയാണ് രക്ഷാ ദൗത്യത്തിന് വേഗത കൂടിയത്. പോര്‍ട്ടബിള്‍ പമ്പ് ഉപയോഗിച്ച് നിലവില്‍ കപ്പലില്‍ കെട്ടികിടക്കുന്ന വെള്ളം കടലിലേക്ക് അടിച്ച് കളയുകയാണ്. കപ്പലിന്റെ പോര്‍ട്ട് ഓഫ് റഫ്യൂജ് ആയി കണ്ടെത്തിയിരിക്കുന്നത് ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖമാണ്. ഇവിടേക്ക് എത്തുന്നതിന് നിലവില്‍ അനുമതി ലഭിക്കാനുള്ള കാത്തിരിപ്പിലാണ് കപ്പല്‍ കമ്പനി. ഇന്നലെ രാത്രി 11 മണിക്കായിരുന്നു രക്ഷാ ദൗത്യത്തിലെ ഈ നിര്‍ണായക നേട്ടം.

More Stories from this section

family-dental
witywide