വർക്കല ട്രെയിൻ അതിക്രമം; പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, വെന്റിലേറ്ററിൽ നിന്നും മാറ്റി

തിരുവനന്തപുരം വർക്കലയിൽ ട്രെയിനിൽ നിന്നും യാത്രക്കാരൻ തള്ളിയിട്ട പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. നന്ദിയോട് സ്വദേശിയായ ശ്രീക്കുട്ടിയുടെ വെന്റിലേറ്ററിൽ നിന്നും മാറ്റി. യന്ത്രസഹായമില്ലാതെ ശ്വാസമെടുക്കാൻ തുടങ്ങിയെങ്കിലും പെൺകുട്ടി അബോധാവസ്ഥയിൽ തുടരുകയാണ്.

അതേസമയം, പനി ബാധിച്ചതും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. പനി ദേദമാകുന്ന മുറയ്ക്ക് വാർഡിലേക്ക് മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ. തലച്ചോറിനേറ്റ പരുക്ക് ദേദമാകാൻ ഇനിയും സമയം വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. നവംബർ 2നാണ് ട്രെയിൻ യാത്രയ്ക്കിടെ പുകവലിച്ചത് ചോദ്യം ചെയ്തതിന് ശ്രീക്കുട്ടിയെ പ്രതി സുരേഷ് കേരള എക്സ്പ്രസിൽ നിന്നും ചവിട്ടി പുറത്തിട്ടത്.

ശ്രീക്കുട്ടിയുടെ ചികിത്സയ്ക്കായി അമ്മ പ്രിയദർശിനിക്കും സഹോദരൻ ശ്രീഹരിക്കും ജോലിയും ഉപേക്ഷിക്കേണ്ടി വന്ന നിലയിലാണ്. ചെറിയ ധനസഹായം മാത്രം നൽകി കുടുംബത്തിനെ റെയിൽവേ കൈയ്യൊഴിഞ്ഞ നിലയാണ്. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബത്തെ സംസ്ഥാന സർക്കാർ സഹായിക്കണമെന്ന ആവശ്യം ശക്തമാണ്.

Varkala train attack; Girl’s health condition improves slightly, removed from ventilator

More Stories from this section

family-dental
witywide