
ലൈറ്റ് ഓഫ് ഫെയ്ത്ത് എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍പാപ്പയുടെ ക്രിക്കറ്റ് ടീം 11-ാമത് ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നു’. ടീമിന്റെ മാനേജര്‍ ഫാ.എമോണ്‍ ഒ’ഹിഗ്ഗിന്‍സ് എല്‍.സി.യും അസിസ്റ്റന്റ് മാനേജര്‍ ഫാ. മാത്യു ബെന്‍ഡറും മുഖ്യ പരിശീലകന്‍ ഡോ. ഡെയ്ന്‍ കിര്‍ബിയും നയിക്കുന്ന ടീമിലെ പതിനഞ്ചു കളിക്കാരും മലയാളികള്‍ ആണ്.
ഇന്ത്യയിലെ വിവിധ രൂപതകളില്‍ നിന്നും സന്ന്യാസ സഭകളില്‍ നിന്നുമുള്ള വൈദികരുടെയും സഹോദരങ്ങളുടെയും ഒരു സംഘമാണ് ഇംഗ്‌ളണ്ടിലേക്ക് പുറപ്പെടുന്നത്.
ഫാ. നെല്‍സണ്‍ പുത്തന്‍പറമ്പില്‍ സിഎംഎഫ്,
ഫാ. ജോസ് എറ്റൊലില്‍ മാത്യു,
ഫാ. ജോസ് റീച്ചസ് എസ്എസി,
ഫാ. സാന്റോ തോമസ് എംസിബിഎസ്,
ഫാ. മാത്യു ജോസഫ് എംഎസ്ടി,
ഫാ. അബിന്‍ ഇല്ലിക്കല്‍ ആന്റു ഒഎം, ഫാ. വാവന്‍ തോമസ് ഒ.സി.ഡി.,
ഫാ. പോള്‍സണ്‍ കൊച്ചുതറ ആന്റണി, ഫാ. അബിന്‍ മാത്യു ഒ.എം.,
ബ്രദര്‍ അബിന്‍ ജോസ് സി.എസ്.ടി.,
ബ്രദര്‍ അജയ് ജോ ജെയിംസ് സി.എസ്.ടി., ബ്രദര്‍ ജെയ്‌സ് ജെയ്മി സി.എസ്.ടി. എന്നിവരാണ് ടീം അംഗങ്ങള്‍.
സൗഹൃദം, ഐക്യം, വിശ്വാസത്തിന്റെ മൂല്യങ്ങള്‍ എന്നിവ സ്‌പോര്‍ട്‌സിലൂടെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പര്യാടനത്തിന്റെ ലക്ഷ്യം.

ഫിക്‌സ്ചറുകള്‍:
ജൂലൈ 2: ടെഡിംഗ്ടണ്‍ ക്രിക്കറ്റ് ക്ലബ്ബില്‍ വത്തിക്കാന്‍ ് െസെന്റ് മേരീസ് യൂണിവേഴ്‌സിറ്റി –
ജൂലൈ 3: ഹാംപ്ടണ്‍ റോയല്‍ വിക്ക് സിസിയില്‍ വത്തിക്കാന്‍ ് െഓതേഴ്സ് ഇലവന്‍ –
ജൂലൈ 4: ആല്‍ഡര്‍ഷോട്ട് ഗാരിസണ്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ വത്തിക്കാന്‍ ് െബ്രിട്ടീഷ് ആര്‍മി ചാപ്ലെയിന്‍സ്.
ജൂലൈ 6: ഡുവായി ആബിയില്‍ ട്രിപ്പിള്‍-ഹെഡര്‍ –
ജൂലൈ 8: കാന്റര്‍ബറിയിലെ സ്പിറ്റ്ഫയര്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വത്തിക്കാന്‍ ് െചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ഇലവന്‍
ക്രിക്കറ്റിങ് രാജ്യങ്ങളുമായുള്ള വത്തിക്കാന്റെ നയതന്ത്ര പ്രവര്‍ത്തനങ്ങളുടെ ഭാഗം കൂടിയാണ് മാര്‍പാപ്പയുടെ ടീമിന്റെ ഈ പര്യടനങ്ങള്‍.