
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനെതിരെ ഭരണസമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി കരമന ജയന്‍. ക്ഷേത്രത്തിലെ ബി നിലവറ തുറക്കല്‍ ആചാരവിരുദ്ധമാണെന്നും പെട്ടെന്ന് തുറക്കാനാകില്ലെന്നുമാണ് കരമന ജയന്‍ വ്യക്തമാക്കുന്നത്. അത്തരമൊരു ആലോചനയും ഇപ്പോഴില്ല. ചില തത്പര കക്ഷികളാണ് അനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവറ തുറക്കല്‍ ആചാരപരമായ കാര്യമാണെന്ന് പറഞ്ഞ കരമന ജയന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി വിഷയം ഉന്നയിച്ചതില്‍ പ്രതിഷേധമറിയിക്കുകയും ചെയ്തു.