
തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക സര്‍വകലാശാലയിലേക്കും ഡിജിറ്റല്‍ സര്‍വകലാശാലയിലേക്കും ഇനി മുതല്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നു. വിസി നിയമനത്തിനായി ജസ്റ്റിസ് സുധാംശു ധൂലിയയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സെര്‍ച്ച് കമ്മിറ്റി ഒക്ടോബര്‍ എട്ട് മുതല്‍ അഭിമുഖം നടത്തും. സാങ്കേതിക സര്‍വകലാശാലയിൽ ഒക്ടോബര്‍ 8, 9 തീയതികളിലും 10, 11 തീയതികളില്‍ ഡിജിറ്റല്‍ സര്‍വകലാശാലയിലേക്കും അഭിമുഖം നടക്കും.
അഭിമുഖത്തിൽ പങ്കെടുക്കാൻ 60 പേര്‍ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ചു. ഈ അഭിമുഖത്തില്‍ നിന്നാകും നിയമനത്തിന് വേണ്ടിയുള്ള പാനല്‍ തയ്യാറാക്കുക.വിസി നിയമനം സര്‍ക്കാര്‍ പാനലില്‍ നിന്ന് വേണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഗവർണർക്ക് തിരിച്ചടിയാണ് ലഭിച്ചത്. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ ഉടന്‍ നിയമിക്കണമെന്നായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്.