
തിരുവനന്തപുരം: രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ ഓഫീസിൽ പ്രവേശിക്കുന്നത് തടയാൻ വിസി മോഹനൻ കുന്നമ്മലിൻ്റെ നീക്കം. ഗവർണറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് വി സിയുടെ നിർണായക നീക്കം. രജിസ്ട്രാർ അനധികൃതമായി ഓഫീസിൽ ഹാജരായാൽ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനാണ് വിസിയുടെ തീരുമാനം.
വി സി ഫിനാൻസ് ഓഫീസർക്ക് രജിസ്ട്രാർ കെഎസ് അനിൽകുമാറിന് ശമ്പളം നൽകരുത് എന്ന കർശന നിർദേശം നൽകി. ഫയലുകൾ കൈകാര്യം ചെയ്യാനുള്ള അധികാരം വി സി ഇന്നലെ കെ എസ് അനിൽകുമാറിൽ നിന്ന് മിനി കാപ്പന് നൽകിയിരുന്നു. കെ.എസ് അനിൽകുമാറിന്റെ ഹർജിയിൽ വി.സിയ്ക്കും സർവകലാശാലയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. രജിസ്ട്രാറുടെ പ്രവർത്തനം വി സി തടസപ്പെടുത്തു എന്ന് ചൂണ്ടികാണിച്ചാണ് കെ എസ് അനിൽകുമാർ – മോഹനൻ കുന്നുമ്മലിനെതിരെ ഹർജി നൽകിയത്.