
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.പി.ഐ പോലും അറിയാതെ സര്‍ക്കാര്‍ പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. മോദിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടതിന് പിന്നാലെയാണ് ഒപ്പുവെച്ചതെന്നും സി.പി.എം ബി.ജെ.പി ബന്ധത്തിന് ഇടനില ആയിരിക്കുകയാണ് ഇപ്പോള്‍ പി.എം.ശ്രീ. എന്നും സതീശന്‍ പരിഹസിച്ചു.
സി പി എം കേന്ദ്രനേതൃത്വത്തിന്റെ നിലപാട് പോലും നോക്കിയില്ലെന്നും സര്‍ക്കാരിന്റേത് ഏകപക്ഷീയ തീരുമാനമെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
നാണക്കേട് സഹിച്ച് മുന്നണിയില്‍ നില്‍ക്കണമോ എന്ന് സി പി ഐ തീരുമാനിക്കണമെന്നും സതീശന്‍ പറഞ്ഞു. സി.പി.ഐയേക്കാള്‍ വലുതാണ് സി.പി.എമ്മിന് ബി.ജെ.പി എന്ന് തെളിയിച്ചുവെന്നും നിബന്ധനകളില്‍ എതിര്‍പ്പ് അറിയിക്കാതെയാണ് ഒപ്പ് വെച്ചിരിക്കുന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
VD Satheesan against the government in the PM Shri project















