കിഫ്ബി മസാല ബോണ്ടിൽ കടം എടുത്തത് തെറ്റാണെന്നും ബോണ്ട് ഇടപാടിൽ ഗുരുതരമായ അഴിമതി നടന്നുവെന്നും സംസ്ഥാനത്തിന് വലിയ ധനനഷ്ടം ഉണ്ടായെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒന്നര ശതമാനം പലിശയ്ക്ക് പണം കിട്ടും എന്നിട്ടും കൂടിയ പലിശയ്ക്ക് പണം എടുത്തുവെന്ന് വിഡി സതീശൻ പറഞ്ഞു.
തോമസ് ഐസക് പറയുന്നത് തെറ്റാണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മണിയടിക്കാൻ മാത്രം മുഖ്യമന്ത്രി പോയി. പണം നിക്ഷേപിക്കുന്ന ആർക്കും മണിയടിക്കാം. നടന്നത് പി ആർ സ്റ്റണ്ടാണെന്നും അദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഭയപ്പെടുത്താൻ വേണ്ടി മാത്രമാണ് നോട്ടീസ് അയക്കുന്നത്. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മുൻപും നോട്ടീസ് അയച്ചിട്ടും എന്തായെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
VD Satheesan says taking loan in KIIFB Masala Bond was wrong; serious corruption took place










