വേടന്‍റെ ‘കടലമ്മ’ പാട്ട് കടലും കടന്ന് വൻ ഹിറ്റ്; ആസ്വദിച്ച് ചുവട് വച്ച് അമേരിക്കക്കാര്‍, വീഡിയോ പങ്കുവെച്ച് ലക്ഷ്മി നായർ

മലയാളികളുടെ സ്വന്തം റാപ്പര്‍ വേടന്‍റെ പാട്ട് അങ്ങ് അമേരിക്കയിലും ഹിറ്റ്. ‘കൊണ്ടല്‍’ എന്ന സിനിമയ്ക്ക് വേണ്ടി വേടന്‍ എഴുതി പാടിയ ‘കടലമ്മ കരഞ്ഞല്ലേ പെറ്റത്’ എന്ന പാട്ടിന് അമേരിക്കക്കാര്‍ ചുവടുവെക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു വിരുന്നില്‍ അമേരിക്കന്‍ പൗരന്മാര്‍ അടക്കം പാട്ടിന് ആസ്വദിച്ച് ചുവട് വയ്ക്കുന്നത് കാണാം.

വ്ലോഗറായ ലക്ഷ്മി നായര്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലാണ് വീഡിയോ ആദ്യം എത്തിയത്. ‘അങ്ങനെ വേടന്‍റെ റാപ് സോങ്ങ് ഞാന്‍ അമേരിക്കയിലും എത്തിച്ചു. എന്‍റെ മകന്റെ ചിക്കാഗോ വെഡ്ഡിങ് റിസപ്ഷനിലാണ് ഈ പാട്ടിനൊപ്പം അമേരിക്കക്കാര്‍ ചുവടുവെച്ചത്. മലയാളത്തിന്റെ ടുപാക് ഷാക്കൂര്‍- വേടന്‍റെ താളത്തിന് ചുവടുവെക്കുന്നു’, എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്. ഇത് മലയാളം റാപ്പ് ആണെന്നും തന്‍റെ ഭാഷയിലുള്ള റാപ്പ് സംഗീതമാണെന്നും ചിത്രീകരിക്കുന്ന ആള്‍ നൃത്തംചെയ്യുവരോട് പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം.

More Stories from this section

family-dental
witywide