
വേടൻ ഇന്നു പാടും. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി വാഴത്തോപ്പിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനയിലാണ് പരിപാടി.
മേളയുടെ സമാപനദിവസമായ തിങ്കളാഴ്ച വൈകിട്ട് ഏഴിനാണ് വേടൻറെ റാപ്പ്. വേടൻ കേസിൽ ഉൾപ്പെട്ടശേഷം ആദ്യമായി നടത്തുന്ന സ്റ്റേജ് പ്രോഗ്രാം ആണിത്.
ഇതേ മേളയുടെ ഉദ്ഘാടനദിവസമായ ഏപ്രിൽ 29-ന് വൈകീട്ട് എട്ടിന് വേടന്റെ സംഗീത പരിപാടി നിശ്ചയിച്ചിരുന്നു. എന്നാൽ, ഇതിനിടെ അദ്ദേഹം അഞ്ച് ഗ്രാം കഞ്ചാവുമായി ഫ്ലാറ്റിൽനിന്ന് പോലീസിന്റെ പിടിയിലായി. ഇതോടെ സംഘാടകർ സംഗീതപരിപാടി റദ്ദാക്കി. എന്നാൽ, താൻ ചെയ്തത് തെറ്റാണെന്നും തിരുത്താൻ ശ്രമിക്കുമെന്നും വേടൻ പറഞ്ഞിരുന്നു.
വനംവകുപ്പ് രജിസ്റ്റർ ചെയ്ത പുലിപ്പല്ല് കേസിൽ ഉൾപ്പെടെ ജാമ്യവും കിട്ടി. ഇതോടെയാണ് പരിപാടി പുനഃക്രമീകരിച്ചതെന്ന് സംഘാടകർ പറയുന്നു. പോലീസ് പിടിയിലായ വേടന്റെ കഴുത്തിൽ കിടന്നത് പുലിപ്പല്ലാണെന്നുപറഞ്ഞ് വനംവകുപ്പ് തിടുക്കപ്പെട്ട് കേസെടുത്തതിനും മറ്റുമെതിരേ പൊതുസമൂഹത്തിൽനിന്ന് വലിയ എതിർപ്പുയർന്നിരുന്നു.
vedan’s rap stage program today at Idukki













