
ന്യൂഡല്‍ഹി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഡല്‍ഹി യാത്ര വിവാദമായതിനു പിന്നാലെ കണക്കിന് വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി.
ക്യൂബന്‍ സംഘത്തെ കാണാന്‍ ഡല്‍ഹിക്കു പോയ ആരോഗ്യമന്ത്രി അത് ആശാവര്‍ക്കര്‍മാരുടെ പേരിലാക്കി അപമാനിച്ചന്നെും അതിനു കാരണം വീണാ ജോര്‍ജ്ജ് മുഖ്യമന്ത്രി പിണറായി വിജയനു പഠിക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം വിമര്‍ശിച്ചു. മാത്രമല്ല, ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ എന്ന ചൊല്ലാണ് ഓര്‍മവരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ആശാവര്‍ക്കര്‍മാരുടെ സമരത്തെ കേന്ദ്രവും കണ്ടില്ലെന്നു നടിക്കുന്നുവെന്നും കോണ്‍ഗ്രസ് സമരക്കാരോടൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും സുധാകരന്‍ പറഞ്ഞു. ഫെബ്രുവരി 10 മുതല്‍ സമരവും തുടര്‍ന്ന് നിരാഹാര സമരവും നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് നേരിയ പ്രതീക്ഷ നല്‍കിയ ശേഷം അവരെ പിന്നില്‍നിന്നു കുത്തുകയായിരുന്നു മന്ത്രി. നേരത്തേ നിശ്ചയിച്ചിരുന്ന ഡല്‍ഹി പരിപാടിയാണ് മന്ത്രി പൊടുന്നനെ ആശാ വര്‍ക്കേഴ്‌സിന്റെ അക്കൗണ്ടിലേക്കു മാറ്റിയത്. അധ്വാനിക്കുന്ന സ്ത്രീ സമൂഹത്തിന്റെ പ്രയാസങ്ങള്‍ പോലും മനസിലാക്കാന്‍ കഴിയാത്ത വിധത്തില്‍ മന്ത്രി ആളാകെ മാറിപ്പോയി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഈ മന്ത്രി പ്രവര്‍ത്തിക്കുന്നത്. കേരളത്തിന് അപമാനമാണ് ഇവര്‍” സുധാകരന്റെ രൂക്ഷ വിമര്‍ശനം ഇങ്ങനെ.
മാത്രമല്ല, പട്ടിണിയും പരിവട്ടവുമായി നട്ടംതിരിയുന്ന ക്യൂബയില്‍നിന്ന് കേരളത്തിന് എന്താണ് വാരിക്കോരി കൊണ്ടുവരുന്നതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും സുധാകരന്‍ പരിഹാസ രൂപേണ ചോദ്യം ഉന്നയിച്ചു.