
തിരുവനന്തപുരം : തന്റെ കുടുംബത്തെ അതിക്രൂരമായി ഇല്ലാതാക്കിയ 23 കാരന്‍ കൊലയാളി അഫാന്റെ ആദ്യ അറസ്റ്റ് പാങ്ങോട് പൊലീസ് രേഖപ്പെടുത്തി. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതിയായ അഫാന്‍ തന്റെ അമ്മൂമ്മ സല്‍മാബീവിയുടെ ജീവനെടുത്തതിനാണ് ആദ്യ അറസ്റ്റ്.
അതേസമയം, മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നാണ് വിവരം. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് അഫാന്റെ ഡിസ്ചാര്‍ജ് തീരുമാനിക്കും.