
ധാക്ക : ബംഗ്ലാദേശില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട നേതാവ് ഷെയ്ഖ് ഹസീനയ്ക്കെതിരായ കേസില്‍ വിധി പ്രസ്താവം ആരംഭിച്ചതോടെ പ്രതിഷേധവും പൊട്ടിപ്പുറപ്പെട്ടു. വധശിക്ഷ വരെ കിട്ടാന്‍ സാധ്യതയുള്ള വകുപ്പുകളാണ് ഹസീനയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത്. ഹസീനയുമായി ബന്ധപ്പെട്ട് ദി ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഓഫ് ബംഗ്ലദേശിന്റെ (ഐസിടി-ബിഡി) വിധിയാണ് മണിക്കൂറുകള്‍ക്കം പുറത്തുവരിക. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് സ്റ്റൺ ഗ്രനേഡുകൾ ഉപയോഗിച്ചു, ഇപ്പോൾ സൈനികരെ തെരുവുകളിൽ വിന്യസിച്ചിട്ടുണ്ട്.
പ്രക്ഷോഭത്തെ തുടര്‍ന്ന് 2024 ഓഗസ്റ്റ് 5നാണ് അധികാരം ഉപേക്ഷിച്ച് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. തന്റെ പാര്‍ട്ടി താഴേത്തട്ടില്‍ നിന്നും വളര്‍ന്നു വന്നതാണ്, അല്ലാതെ അധികാര മോഹികളുടെ പോക്കറ്റില്‍നിന്നും വന്നതല്ലെന്നും ബംഗ്ലദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ഭാഗമായ യൂനുസിനെ സൂചിപ്പിച്ച് ഹസീന പറഞ്ഞു. ‘ഞാന്‍ ജീവിച്ചിരിപ്പുണ്ട്, വീണ്ടും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കും, ബംഗ്ലദേശിന്റെ മണ്ണില്‍ ഞാന്‍ നീതി നടപ്പാക്കും…ഞാന്‍ എന്റെ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരും’ – വിധിക്കു മുമ്പുള്ള ഓഡിയോ സന്ദേശത്തില്‍ ഹസീന പറഞ്ഞു.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും പുറത്തുവരുന്ന വിധിയെ ശ്രദ്ധിക്കുന്നില്ലെന്നും ഹസീന പ്രതികരിച്ചു.
verdict in case against Hasina today; Huge protests in Bangladesh.














