
തിരുവനന്തപുരം: ബലാത്സംഗം ചെയ്യുകയും ഗര്‍ഭഛിദ്രം നടത്താന്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി ഇന്നുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ഇന്നലെ വിശദമായ വാദം കേട്ടെങ്കിലും ചില രേഖകള്‍ കൂടി സമര്‍പ്പിക്കാമെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചതോടെ തുടര്‍വാദത്തിനായി മാറ്റുകയായിരുന്നു. മാത്രമല്ല കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിട്ടുമില്ല.
നിസ്സഹായയായ സ്ത്രീ കുടുംബപ്രശ്‌നം പറയാന്‍ സമീപിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി നഗ്‌നദൃശ്യം പകര്‍ത്തിയശേഷം ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, ഉഭയസമ്മതപ്രകാരമുള്ള ശാരീരിക ബന്ധമാണുണ്ടായതെന്നും യുവതിയുടെ ഇഷ്ടപ്രകാരമാണു ഗര്‍ഭഛിദ്രം നടത്തിയതെന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്. ബലാത്സംഗവും ഗര്‍ഭഛിദ്രവും നടന്നുവെന്നു സ്ഥാപിക്കുന്നതിനു ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.ത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുലിനെതിരെ കേസെടുത്ത് ഒരാഴ്ച പിന്നിട്ടപ്പോഴും രാഹുല്‍ കാണാമറയത്താണ്. പാലക്കാടും തമിഴ്‌നാടും കര്‍ണാകടയിലും പൊലീസ് വലവിരിച്ചെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല.
അതേസമയം, ഹോം സ്റ്റേയിലെത്തിച്ചു പീഡിപ്പിച്ചതായി രാഹുലിനെതിരെ മറ്റൊരു യുവതി നൽകിയ പരാതിയും അന്വേഷണ സംഘത്തിനു കൈമാറി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് ഇമെയിലിലൂടെ ഈ യുവതി നൽകിയ പരാതി അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയിരുന്നു. ഇത് രാഹുലിന് പുതിയ കുരുക്കാണ്.
verdict on the anticipatory bail plea of MLA Rahul Mangkootathil today.














