ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ; ഇൻഡ്യ മുന്നണി ഒറ്റകെട്ടായി തെരഞ്ഞെടുപ്പ് നേരിടുമെന്ന് അടൂർ പ്രകാശ്

ന്യൂഡൽഹി: രാജ്യത്ത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും. എൻഡിഎ സ്ഥാനാർത്ഥിയായി സി പി രാധാകൃഷ്ണനും ഇൻഡ്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ജസ്റ്റിസ് സുദർശൻ റെഡ്ഡിയുമാണ് മത്സരിക്കുന്നത്. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ബിജെഡി, ബിആർഎസ് പാർട്ടികൾ തീരുമാനിച്ചതായാണ് സൂചന.

ഇന്ന് വൈകീട്ട് എൻഡിഎയുടെയും ഇൻഡ്യ സഖ്യത്തിന്റെയും യോഗങ്ങൾ ഡൽഹിയിൽ ചേരും. എൻഡിഎ യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. വോട്ടെടുപ്പ് സംബന്ധിച്ച വർക്ക്ഷോപ്പുകളും ഡൽഹിയിൽ തുടരുകയാണ്. അതേസമയം, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് നേരിടുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വ്യക്തമാക്കി.

More Stories from this section

family-dental
witywide