3 വയസ് മുതൽ ലൈംഗിക പീഡനത്തിനിരയായി, ആർഎസ്എസ് ക്യാമ്പുകളിലെ ദുരവസ്ഥ വിവരിച്ച് ജീവനൊടുക്കിയ അനന്തുവിന്റെ മരണമൊഴി വീഡിയോ പുറത്ത്

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടലിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കോട്ടയം സ്വദേശി അനന്തു അജിയുടെ മരണമൊഴി വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു. സെപ്റ്റംബർ 14ന് ചിത്രീകരിച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്താണ് പോസ്റ്റ് ചെയ്തത്. തന്നെ ബാല്യത്തിൽ ലൈംഗികമായി പീഡിപ്പിച്ച നിതീഷ് മുരളീധരൻ എന്നയാളെക്കുറിച്ചും ആർഎസ്എസ് ശാഖയിലും ക്യാമ്പുകളിലും നേരിട്ട ലൈംഗികവും മാനസികവുമായ പീഡനങ്ങളെക്കുറിച്ചും അനന്തു വീഡിയോയിൽ വിശദീകരിക്കുന്നു. സംഭവത്തിൽ തമ്പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീഡിയോയിൽ അനന്തു പറയുന്നത്, താൻ ഒസിഡി രോഗബാധിതനാണെന്നും ഒന്നര വർഷമായി ചികിത്സ തേടുന്നുവെന്നുമാണ്. മൂന്നു-നാലു വയസുമുതൽ വീടിനടുത്തുള്ള നിതീഷ് മുരളീധരൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതാണ് രോഗത്തിന് കാരണമെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇയാൾ ഇപ്പോൾ വിവാഹിതനായി സുഖമായി ജീവിക്കുന്നുവെന്നും തന്റെ ദുരവസ്ഥ അയാൾക്കറിയില്ലെന്നും അനന്തു കരഞ്ഞുകൊണ്ട് പറയുന്നു. പുരുഷന്മാരിൽനിന്നാണ് കൂടുതൽ പീഡനം നേരിട്ടതെന്നും തെളിവില്ലാത്തതിനാൽ പുറത്തുപറയാൻ ഭയപ്പെട്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

ആർഎസ്എസ് ക്യാമ്പുകളിലും ശാഖകളിലും നടക്കുന്നത് ഭയങ്കരമായ ടോർച്ചറിങ്ങും ലൈംഗിക പീഡനവുമാണെന്ന് അനന്തു ആരോപിച്ചു. ഒടിസി ക്യാമ്പുകളിലും പോയ അനുഭവത്തിൽ മാനസികവും ശാരീരികവുമായ പീഡനങ്ങൾ നേരിട്ടതായി പറയുന്നു. ആരും തുറന്നുപറയാത്തതിനാൽ ഇത്തരം സംഭവങ്ങൾ മറച്ചുവെക്കപ്പെടുന്നുവെന്നും ഒരിക്കലും ആർഎസ്എസുകാരുമായി ഇടപഴകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ക്യാമ്പിൽ പീഡിപ്പിച്ചയാളുടെ പേര് അറിയില്ലെങ്കിലും വലിയ തോതിലുള്ള ചൂഷണങ്ങൾ നടക്കുന്നുവെന്ന് ആവർത്തിച്ചു. അമ്മയും സഹോദരിയും കാരണം മാത്രം ഇതുവരെ ജീവിച്ചിരുന്നതായി അനന്തു പറയുന്നു. താൻ നല്ലൊരു മകനോ സഹോദരനോ ആകാൻ കഴിഞ്ഞില്ലെന്ന ആത്മഗ്ലാനിയും പ്രകടിപ്പിച്ചു. ജീവിക്കാൻ വയ്യാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്. സംഭവം വലിയ വിവാദമായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

video of the suicide note of Kottayam native Ananthu Aji, who committed suicide the other day at a hotel in Thiruvananthapuram

More Stories from this section

family-dental
witywide