ഇരുവരും പ്രണയത്തിലോ? ന്യൂയോര്‍ക്കിൽ ഒരുമിച്ചെത്തി വിജയ്‌യും രശ്മികയും, ഇന്ത്യ ഡേ പരേഡിലെ വീഡിയോ വൈറല്‍

ന്യൂയോർക്കിൽ നടന്ന ‘ഇന്ത്യ ഡേ പരേഡി’ൽ ഒരുമിച്ച് പങ്കെടുത്ത് നടൻ വിജയ് ദേവരകൊണ്ടയും നടി രശ്‌മിക മന്ദാനയും. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കവേയാണ് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ ഒരുമിച്ച് എത്തിയിരിക്കുന്നത്. പരിപാടിയുടെ വൈറൽ വീഡിയോയിൽ ഇരുവരും കൈകോർത്ത് പിടിച്ച് നടക്കുന്നതും ചിരിച്ച് സംസാരിക്കുന്നതും കാണാം.

ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് രണ്ടു പേരും ധരിച്ചിരുന്നത്. കസവ് വർക്കുകൾ വരുന്ന ബെയ്ജ് നിറത്തിലുള്ള ഷെർവാണിയായിരുന്നു വിജയയുടെ ഔട്ട്ഫിറ്റ്. ബെയ്‌ജ് നിറത്തിലുള്ള എംബ്രോയ്ഡറി ചെയ്‌ത സൽവാർ സ്യൂട്ടിൽ അതി മനോഹരിയായി രശ്‌മികയുമെത്തി.

”ഗീതാ ഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നിലവിൽ സംവിധായകൻ രാഹുൽ സംകൃത്യന്റെ താത്ക്കാലികമായി ‘വിഡി 14’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഒരുമിച്ച് സ്ക്രീനിലെത്താൻ തയ്യാറെടുക്കുകയാണ് ഇരുവരും.