ചെന്നൈയില്‍ ഇഫ്താര്‍ വിരുന്നൊരുക്കി വിജയ്, പ്രാര്‍ഥനയില്‍ പങ്കെടുത്ത് വിശ്വാസികള്‍ക്കൊപ്പം നോമ്പ് തുറന്നു

ചെന്നൈ: ചെന്നൈയില്‍ വന്‍ ഇഫ്താര്‍ വിരുന്നൊരുക്കി നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്. റമസാന്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ചകൂടിയായ ഇന്ന് വൈകുന്നേരമാണ് അദ്ദേഹം വിശ്വാസികള്‍ക്കൊപ്പം ചേര്‍ന്നത്.

നോമ്പ് തുറക്കുന്നതിന് മുമ്പ് നടന്ന പ്രാര്‍ത്ഥനകളിലും വിജയ് പങ്കെടുത്തു. ആയിരക്കണക്കിനു പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ചെന്നൈ റോയപ്പേട്ടയിലെ വൈഎംസിഎ മൈതാനത്താണ് താരം ഇഫ്താര്‍ നോമ്പുതുറ ചടങ്ങ് സംഘടിപ്പിച്ചത്.

2026ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന തമിഴ്നാട്ടില്‍ ജനപിന്തുണ വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ് ടിവികെയും വിജയ്യും.

More Stories from this section

family-dental
witywide