ഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് സമമെന്നു ഇരുകൂട്ടരും തമ്മിലുള്ള അന്തർധാര സജീവമെന്നും നടനും ടിവി കെ നേതാവുമായ വിജയ്. ഡിഎംകെ കുടുംബം ബിജെപിയുമായി രഹസ്യ ഇടപാടുകൾ നടത്തുന്നുണ്ടെന്നും അതിനാൽ ഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്കുള്ള വോട്ടാണെന്നും വിജയ് തന്റെ പ്രസംഗത്തിൽ ആരോപിച്ചു.
ഡിഎംകെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് ആവർത്തിച്ച് ഓരോന്നും നമ്പർ അനുസരിച്ച് ചോദിച്ചു. ചെയ്യാൻ പറ്റുന്നതേ താൻ പറയുകയുള്ളൂ. ഡിഎംകെയെ പോലെ കപട വാഗ്ധാനങ്ങൾ നൽകില്ലെന്നും മുഖ്യമന്ത്രി ഓരോന്നും വെറുതേ പറയുന്നത്പോലെ പറയില്ലെന്നും വിജയ് പറഞ്ഞു.
കേന്ദ്രത്തിലെ ബിജെപി സർക്കാർ തമിഴ്‌നാടിന് വേണ്ടി എന്താണ് ചെയ്തത്? ടിവികെ അധികാരത്തിൽ വരുമ്പോൾ വൃക്ക തട്ടിപ്പിൻ്റെ പിന്നിലുള്ളവർ ശിക്ഷിക്കപ്പെടും. ഡിഎംകെ തമിഴ്‌നാടിനെ കൊള്ളയടിക്കുമ്പോൾ ടിവികെ സാധാരണക്കാരുടെ ശബ്ദമാണെന്നും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം ടിവികെയും ഡിഎംകെയും തമ്മിലാണെന്നും പറഞ്ഞ വിജയ് എഐഎഡിഎംകെയെയും വിമർശിച്ചു.












