
ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ സംസ്ഥാന പര്യടനത്തിൽ പൊതുമുതൽ നശിപ്പിച്ചതിന് ടിവികെ നേതാക്കൾക്കെതിരെ കേസെടുത്ത് തിരുച്ചിറപ്പള്ളി പൊലീസ്. ജില്ലാ നേതാക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പര്യടനത്തിൽ പൊലീസ് നിബന്ധനകൾ ഒന്നും പാലിക്കാ ആ ടിവികെ പ്രവർത്തകർ വാഹനങ്ങൾക്കും കടകൾക്കുമടക്കം കേടുപാടുകൾ വരുത്തിയിരുന്നു. തിരുച്ചിറപ്പള്ളി എയർപോർട്ടിൽ വരുത്തിയ കേടുപാടുകൾക്കും കേസെടുക്കും.
ശനിയാഴ്ചയാണ് വിജയ്‌യുടെ ആദ്യത്തെ സംസ്ഥാന പര്യടനം ആരംഭിച്ചത്. വാരാന്തങ്ങളില്‍ തമിഴ്‌നാട്ടിലെ 38 ജില്ലകളിലൂടേയും കടന്നുപോകുന്ന പര്യടനം ഡിസംബര്‍ 20 വരെ നീളും. വലിയ ആള്‍ക്കൂട്ടമാണ് വിജയ്‌യുടെ പരിപാടികളില്‍ എത്തിയത്. വിജയ് സിനിമാ താരമായതിനാലാണ് ആളുകൂടുന്നതെന്നാണ് ബിജെപിയും മറ്റ് ദ്രാവിഡ പാര്‍ട്ടികളും ആളെക്കൂട്ടി ബഹളംവെച്ച് ജനജീവിതം തടസ്സപ്പെടുത്തുന്ന പ്രസ്ഥാനമല്ല ഡിഎംകെ എന്ന് എം.കെ. സ്റ്റാലിനും പര്യടനത്തെ കുറിച്ച് പ്രതികരിച്ചു.