”ഞങ്ങളുടെ പ്രണയകഥ പുതിയൊരു അധ്യായവുമായി തുടരുന്നു’… ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി വിനേഷ് ഫോഗട്ട്

ന്യൂഡല്‍ഹി: സമൂഹമാധ്യമത്തിലൂടെ വലിയൊരു സന്തോഷം പ്രിയപ്പെട്ടവരുമായി പങ്കുവെച്ചിരിക്കുകയാണ് ഒളിംപ്യന്‍ വിനേഷ് ഫോഗട്ട്. അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്തയാണ് വിനേഷ് പങ്കുവെച്ചത്. ഗുസ്തി താരം തന്നെയായ സോംവീര്‍ റാത്തിയാണ് വിനേഷ് ഫോഗട്ടിന്റെ ഭര്‍ത്താവ്. ഇരുവരുടെയും ആദ്യത്തെ കുഞ്ഞാണിത്.

”ഞങ്ങളുടെ പ്രണയകഥ പുതിയൊരു അധ്യായവുമായി തുടരുന്നു’ എന്നെഴുതുകയും ഒപ്പം ഹൃദയത്തിന്റെ ചിഹ്നവും കുഞ്ഞിന്റെ കാല്‍പ്പാദവും ചേര്‍ത്ത് സന്തോഷം പങ്കുവെക്കുകയുമായിരുന്നു.

2024ലെ പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിനെ ചെറിയൊരു ഭാര വ്യത്യാസത്തിന്റെ പേരില്‍ അവസാന നിമിഷമായിരുന്നു അയോഗ്യയാക്കിയത്. ഇത് വലിയ വിവാദത്തിലേക്ക് നീങ്ങിയിരുന്നു. ഒടുവില്‍ വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഹരിയാനയില്‍നിന്ന് മത്സരിച്ച് എംഎല്‍എയായി രാഷ്ട്രീയ പ്രവേശം നടത്തിയിരിക്കുകയാണിപ്പോള്‍.