
ന്യൂഡൽഹി: ഭർത്താവിൻെറ ക്രൂരപീഡനങ്ങളെ തുടർന്ന് മകളെക്കൊന്ന് ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെ ഒന്നര വയസ്സുകാരിയായ മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്‌കരിക്കാൻ തീരുമാനിച്ചു. കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന വിപഞ്ചികയുടെ മാതാവ് ആവശ്യപ്പെട്ടെങ്കിലും വിപഞ്ചികയുടെ ഭർത്താവ് നിതീഷ് ഇതിനു തയ്യാറായില്ല. തുടർന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചർച്ചയിലാണ് കുഞ്ഞിൻെറ മൃതദേഹം അവിടെത്തന്നെ സംസ്കരിക്കാൻ തീരുമാനിച്ചത്
വിപഞ്ചികയുടെ മാതാവ് ശൈലജ വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ശൈലജയും മകൻ വിനോദും ഷാർജയിൽ എത്തി കോൺസുലേറ്റിന്റെ ഉൾപ്പെടെ സഹായം തേടിയിരുന്നു. എന്നാൽ, കുഞ്ഞിൻ്റെ മൃതദേഹം വിട്ടു നൽകാൻ പിതാവ് നിതീഷ് തയ്യാറാകാത്തതോടെയാണ് ഈ നീക്കം.
Tags: