വാക്കുകള്‍ അന്നേ വൈറലായി, ഇപ്പോള്‍ ചിത്രങ്ങളും; ‘നാലു ദിവസത്തിലൊരിക്കല്‍ താടി കറുപ്പിക്കേണ്ടി വരും’

ലണ്ടന്‍: വിരാട് കോലിയുടെ പുതിയൊരു ചിത്രം സമൂഹമാധ്യമങ്ങളിലാകെ ചര്‍ച്ച പടര്‍ത്തി കറങ്ങി നടക്കുന്നുണ്ട്. സ്ഥിരമുള്ള ലുക്കില്‍ നിന്നും മാറി താടിയിലും മീശയിലും നര വീണ വിരാട് കോലിയാണ് ചിത്രത്തിലുള്ളത്. ലണ്ടനില്‍നിന്ന് ഒരു ആരാധകനൊപ്പമുള്ളതാണ് ഈ വൈറല്‍ ചിത്രം.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ കോലി പറഞ്ഞ വാക്കുകളാണ് ചിത്രം ഓര്‍മ്മപ്പെടുത്തുന്നത്. ”രണ്ട് ദിവസം മുന്‍പാണ് ഞാന്‍ താടി കറുപ്പിച്ചത്. നാലു ദിവസത്തിലൊരിക്കല്‍ താടി കറുപ്പിക്കേണ്ടി വരുമ്പോള്‍ നമുക്കറിയാം വിരമിക്കാന്‍ സമയമായി എന്ന്” കോലിയുടെ ഈ വാക്കുകള്‍ തന്നെയാണ് ചിത്രത്തിന് കമന്റായി പലരും കുറിക്കുന്നതും. അന്ന് കോലി പറഞ്ഞത് വെറുതേയല്ലെന്നും ശരിക്കും നരച്ചു തുടങ്ങിയെന്നും ചിത്രം വ്യക്തമാക്കുന്നു. ലണ്ടനില്‍ നടന്ന ഒരു പരിപാടിക്കിടെ വിരമിക്കല്‍ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കോലിയുടെ ഈ മറുപടി.

അതേസമയം, രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് പൂര്‍ണമായും വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ഇതോടൊപ്പം ചര്‍ച്ചയാകുന്നുണ്ട്. നിലവില്‍ ടെസ്റ്റില്‍നിന്നും ട്വന്റി20യില്‍നിന്നും വിരമിച്ച കോലി, ഏകദിനത്തില്‍ മാത്രമാണ് തുടരുന്നത്.

More Stories from this section

family-dental
witywide