
ടെക്‌സസ്: വര്‍ഷങ്ങളായി ജോലി തട്ടിപ്പും വ്യാജ വിസ തട്ടിപ്പും നടത്തിവന്ന രണ്ട് പാകിസ്ഥാന്‍ പൗരന്മാര്‍ യുഎസില്‍ അറസ്റ്റിലായി. 39 കാരനായ അബ്ദുള്‍ ഹാദി മുര്‍ഷിദും 35 കാരനായ മുഹമ്മദ് സല്‍മാന്‍ നാസിറുമാണ് പിടിയിലായത്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം ഈ സംഘം നടത്തിയതായും എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറഞ്ഞു.
നിയമവിരുദ്ധമായി യുഎസ് പൗരത്വം നേടാന്‍ ശ്രമിച്ചതിനും മുര്‍ഷിദിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ടെക്‌സസിലെ ഒരു നിയമ സ്ഥാപനത്തിനും റിലയബിള്‍ വെഞ്ചേഴ്സ് ഇന്‍കോര്‍പ്പറേറ്റഡ് എന്ന കമ്പനിക്കും എതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. അമേരിക്കയെ വഞ്ചിക്കാനുള്ള ഗൂഢാലോചന, വിസ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, റാക്കറ്റിംഗ് എന്നിവയാണ് കുറ്റങ്ങള്‍.