കനത്ത മൂടൽ മഞ്ഞിൽ കാഴ്ചാപരിധി കുറഞ്ഞു, ഡൽഹി – ആഗ്ര എക്സ്പ്രസ് വേയിൽ 10 വാഹനങ്ങൾ കൂട്ടിയിടിച്ച് തീ പിടിച്ചു; നാല് മരണം

ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് ഡൽഹി – ആഗ്ര എക്സ്പ്രസ് വേയിൽ പത്തോളം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച പുലർച്ചെയോടെ ഉണ്ടായ അപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. 25 ഓളം പേർക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മഥുര ജില്ലയിലെ യമുന എക്സ്പ്രസ് വേയുടെ ആഗ്ര -നോയിഡ കാരിയേജ് വേയിൽ ബസുകളും കാറുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ കൂട്ടിയിടിച്ച് തീ പിടിക്കുകയായിരുന്നുവെന്നാണ് വിവരം.

കനത്ത മൂടൽ മഞ്ഞിൽ കാഴ്ച മങ്ങിയതോടെ വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. ഏഴു ബസുകളും മൂന്ന് കാറുകളും ഒന്നിനു പിറകെ ഒന്നായി ഇടിക്കുകയായിരുന്നു. പിന്നാലെ വാഹനങ്ങൾക്ക് തീപിടിച്ചു. സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തിയ അഗ്നിരക്ഷാ സേനയും പ്രാദേശിക ഭരണകൂടവും പൊലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായി.

“ഏകദേശം 25 പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്; എന്നിരുന്നാലും, അവരിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ല. അവർക്ക് നിലവിൽ ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ട്. കൂടാതെ, ഇവിടെയുള്ള ശേഷിക്കുന്ന ആളുകളെ സർക്കാർ വാഹനങ്ങൾ വഴി അവരുടെ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ഞങ്ങൾ ചെയ്യുന്നുണ്ട്” അപകടത്തിന്റെ വിശദാംശങ്ങൾ സ്ഥിരീകരിച്ച സീനിയർ പൊലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) ശ്ലോക് കുമാർ പറഞ്ഞു.

Visibility reduced due to dense fog, 10 vehicles collided and caught fire on Delhi-Agra Expressway; four killed

More Stories from this section

family-dental
witywide