
ഡോണള്‍ഡ് ട്രംപുമായുള്ള ഇലോണ്‍ മസ്‌കിന്റെ വാക്‌പോര് പുതിയ തലങ്ങളിലേക്ക് കടക്കുമ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രതികരണവുമായി മസ്‌കിന്റെ ട്രാന്‍സ് മകള്‍ വിവിയന്‍ ജെന്ന വില്‍സണ്‍. മസ്‌കുമായി വേര്‍പിരിഞ്ഞ് കഴിയുന്ന വിവിയന്‍ മസ്‌കിനെതിരെ മാത്രമല്ല, ട്രംപിനെതിരെ സംസാരിച്ചും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. തന്റെ പിതാവും ട്രംപുമായുള്ള സുഹൃദ്ബന്ധത്തിലും വിവിയന് വലിയ എതിര്‍പ്പുണ്ടായിരുന്നു.
തന്റെ പിതാവിന്റെ കടുത്ത വിമര്‍ശകയായിരുന്ന 21 കാരിയായ വിവിയന്‍ വില്‍സണ്‍, ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ യുഎസ് വിടുമെന്ന് മുമ്പ് പ്രതിജ്ഞയെടുത്തിരുന്നു.
യുഎസ് പ്രസിഡന്റിന്റെ ‘ബിഗ്, ബ്യൂട്ടിഫുള്‍ ബില്ലിനെ’ വിമര്‍ശിച്ചതിന് പിന്നാലെയാണ് മസ്‌കും ട്രംപും തമ്മില്‍ തെറ്റിയത്. ബില്ലിനെ വെറുപ്പുളവാക്കുന്ന മ്ലേച്ഛത എന്നാണ് മസ്‌ക് വിളിച്ചത്.














