വിഴിഞ്ഞം തുറമുഖം, കേരളത്തിലെ വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകളിള്‍, കര-നാവിക- വ്യോമസേനാ താവളങ്ങള്‍ എല്ലാം ജാഗ്രതയില്‍

തിരുവനന്തപുരം: പാക്കിസ്ഥാന് ഇന്ത്യ തിരിച്ചടി നല്‍കിയ സാഹചര്യത്തില്‍ കൂടുതല്‍ ആക്രമണങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തും അതീവ ജാഗ്രതാ നിര്‍ദേശം. കേരളത്തിലെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. രാജ്യത്തുടനീളമുള്ള ജാഗ്രതയുടെ ഭാഗമായാണിത്. വിഴിഞ്ഞം തുറമുഖം, വിമാനത്താവളങ്ങള്‍, കര, നാവിക, വ്യോമസേനാ താവളങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കി.

അതേസയം, ഇടുക്കി അണക്കെട്ട് ഉള്‍പ്പെടെയുള്ളവയ്ക്ക് പതിവു സുരക്ഷതന്നെ തുടരും. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതയാണ്. എന്നാല്‍, സംഘര്‍ഷ സാഹചര്യം നേരിടാനുള്ള സേനാവിന്യാസം കേരളത്തിലില്ലെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. സംഘര്‍ഷവേളയില്‍ സ്വീകരിക്കുന്ന അതീവ ജാഗ്രതയാണ് നിലവിലുള്ളത്.

സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലെയും തിരുവനന്തപുരം വിമാനത്താവളത്തിലടക്കവും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അതത് സ്ഥലങ്ങള്‍ വിട്ടുപോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide