ചാരവൃത്തിക്ക് പിടിയിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര മന്ത്രി റിയാസുമായി നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു: ആരോപണവുമായി പി വി അന്‍വര്‍

കൊച്ചി : പാകിസ്താനുവേണ്ടി ചാരവൃത്തിക്ക് പിടിയിലായ പ്രമുഖ വനിതാ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്രയ്ക്ക് മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പി വി അന്‍വര്‍ രംഗത്ത്. ഇരുവരും നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നുവെന്നാണ് അന്‍വര്‍ ആരോപിക്കുന്നത്. ജ്യോതി മല്‍ഹോത്ര വിഷയം ടൂറിസം വകുപ്പ് മനപൂര്‍വ്വം മറച്ചുവെച്ചുവെന്നും, അറസ്റ്റിലായപ്പോള്‍ പോലും ഇക്കാര്യം പുറത്തുവിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം, കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

വ്‌ളോഗര്‍ ജ്യോതിക്ക് മന്ത്രിയുടെ ഓഫീസില്‍ നിന്ന് സഹായം ലഭിച്ചോ എന്നതും അന്വേഷിക്കണമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ജ്യോതിയെ കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തിയത് സംസ്ഥാന സര്‍ക്കാരാണെന്നും ടൂറിസത്തിന്റെ പുനരുജ്ജീവനത്തിനായി കൊണ്ടുവന്ന ജ്യോതി മല്‍ഹോത്രയ്ക്ക് ടൂറിസം വകുപ്പ് വേതനം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല ഇവരുടെ താമസം, ഭക്ഷണം, യാത്രാസൗകര്യം എന്നിവയും സര്‍ക്കാര്‍ ഒരുക്കിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.

അതേസമയം, ഇന്‍ഫ്‌ളുവന്‍സര്‍മാരെ കൊണ്ടുവരുന്നത് എംപാനല്‍ഡ് ഏജന്‍സികളാണെന്നും അതില്‍ മന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. ജ്യോതി അപകടകാരിയാണെന്ന് സംസ്ഥാനത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കില്‍ അവരുടെ വരവ് തടയുമായിരുന്നെന്നും ബി ജെ പിയുള്‍പ്പെടെയുള്ള പ്രതിപക്ഷം ബോധപൂര്‍വം വിവാദം സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു. പിന്നാലെയാണ് അന്‍വറിന്റെ ആരോപണം എത്തിയിരിക്കുന്നത്.

More Stories from this section

family-dental
witywide