ലൈംഗിക പീഡന കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും രേഖാമൂലം പരാതി ലഭിച്ചതോടെ കർശന നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്നും വിഎം സുധീരൻ. ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ട്. ഇപ്പോൾ സ്ഥിതി കുറച്ചുകൂടി മോശമായി. രേഖാമൂലം പരാതി വന്നു. കെപിസിസി പ്രസിഡണ്ട്, പ്രതിപക്ഷ നേതാവ് എന്നിവരുമായി സംസാരിച്ചു. നടപടി വേഗത്തിൽ ഉണ്ടാകണമെന്നാണ് അഭ്യർത്ഥനയെന്നും വിഎം സുധീരൻ പറഞ്ഞു.
സിപിഐഎം നേതാക്കൾ ശബരിമല കൊള്ളയിൽ അറസ്റ്റിലായിട്ടും ഇതുവരെ തള്ളി പറയാൻ തയ്യാറായിട്ടില്ല. രാഹുലിന്റെ വിഷയത്തിൽ പരാതിക്ക് മുന്നേ തന്നെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. സാങ്കേതികത്വം നോക്കാതെ കർശനമായ നടപടി സ്വീകരിക്കാൻ ഇനി പാർട്ടി തയ്യാറാകണമെന്നും വിഎം സുധീരൻ ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി വൈകുന്നതിൽ അതിരൂക്ഷ വിമർശനവുമായി വനിത നേതാക്കളും രംഗത്തെത്തി.
VM Sudheeran wants Rahul Mamkootathil to resign from his position as MLA














