ഇന്ത്യൻ ഇതിഹാസ താരം ജിമ്മി ജോർജിന്‍റെ സ്മരണക്കായി അമേരിക്കയിൽ വോളിബോൾ മാമാങ്കം, ഒരുക്കങ്ങൾ പൂർത്തിയായതായി കെവിഎൽഎൻഎ, സ്പോൺസേഴ്സിന് നന്ദി, കായിക പ്രേമികൾക്ക് സ്വാഗതം

ഹൂസ്റ്റൺ: ഇന്ത്യൻ വോളിബോൾ ചരിത്രത്തിലെ ഇതിഹാസമായിരുന്ന ജിമ്മി ജോർജിന്‍റെ സ്മരണ നിലനിർത്തുന്നതിനായി അമേരിക്കയിലെ കായികപ്രേമികളുടെ സംഘടനയായ KVLNA ( കേരള വോളീബോൾ ലീഗ് ഓഫ് നോർത്ത് അമേരിക്ക) യുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 35 വർഷമായി നടത്തി വരുന്ന ജിമ്മി ജോർജ് മെമ്മോറിയൽ സൂപ്പർ ട്രോഫി വേളീബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മെയ് 24-25 തിയതികളിൽ ഹൂസ്റ്റണ് സമീപമുള്ള ആൽവിൻസിറ്റിയിലെ Upside sports plex ൽ ആണ് ടൂർണമെൻറ് നടക്കുന്നത്.

ജോസ് കുന്നത് പ്രസിഡന്‍റും, ബിനോയ് ജോർജ് സെക്രട്ടറിയും തോമസ് ജോർജ് ട്രഷററുമായ ഹൂസ്റ്റൺ ചാലഞ്ചേഴ്സ് ക്ലബാണ് ഈ ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കുന്നത്. ജിമ്മി ജോർജ് മെമ്മോറിയൽ ടൂർണമെന്റിന്റെ നടത്തിപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജനറൽ കൺവീനർ ജോജി ജോസ് അറിയിച്ചു. ജോജി ജോസിനോടൊപ്പം, വിനോദ് ജോസഫ്, ബോസ് കുര്യൻ എന്നിവർ ജനറൽ കോഡിനേറ്റേഴ്സായും നേതൃത്വം നൽകുന്ന പതിനഞ്ചോളം കമ്മിറ്റികളും ഈ ടൂർണമെന്റ് നടത്തിപ്പിനായി അക്ഷീണം പ്രവർത്തിക്കുകയാണ്.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള 12 ഓളം ടീമുകളാണ് ഇത്തവണ സൂപ്പർ ട്രോഫി കരസ്ഥമാക്കാൻ കളത്തിലിറങ്ങുന്നത്. 40 വയസ്സിന് മുകളിലുള്ളവർക്കായും 18 വയസ്സിന് താഴെയുള്ളവർക്കായും വേറെയും മത്സരങ്ങൾ നടത്തപ്പെടുന്നു. ഹൂസ്റ്റണിലുള്ളവരും സമീപ നഗരങ്ങളിൽ നിന്നുള്ള കായിക പ്രേമികളും ജിമ്മി ജോർജ് ആരാധകരുമടക്കം, മത്സരങ്ങൾ കാണാനും താരങ്ങളെ പ്രോത്സാഹിപ്പിക്കാനുമായി എത്തുന്ന വൻ ജനാവലിയെ എതിരേൽക്കുവാൻ ഹൂസ്റ്റൺ ഒരുഞ്ഞിക്കഴിഞ്ഞു.

ഈ ടൂർണമെന്‍റിനെ സംബന്ധിച്ചടുത്തോളം എടുത്തു പറയേണ്ട കാര്യം ടൂർണമെന്‍റിന്‍റെ വിജയത്തിനായി ചെറുതും വലുതുമായ സംഭാവനകൾ നൽകുന്ന സ്പോൺസേർസിനെക്കുറിച്ചാണ്. ‘വലിയ പണച്ചിലവുള്ള ഈ മഹാ മത്സരത്തിന്റെ ടൈറ്റിൽ സ്പോൺസർ ടെക്സസ് സ്റ്റേറ്റിന്റെ ആസ്ഥാന നഗരമായ ഓസ്റ്റിൻ സിറ്റിയിൽ നിന്നുമുള്ള പി എസ് ജി ഗ്രൂപ്പിന്റെ ഉടമകളായ ജിബി പാറക്കലും അദ്ദേഹത്തിന്റെ ഭാര്യ ഷാനി പാറക്കലും ആണ്. പി എസ് ജി റിയൽറ്റി, പി എസ് ജി കൺസ്ട്രക്ഷൻ, പി എസ് ജി മൂവീസ്, പി എസ് ജി ഹോസ്പിറ്റാലിറ്റി ആൻഡ് ചാരിറ്റി ഐ എൻ സി, എന്നിങ്ങനെ അനേകം കമ്പനികളുടെ ഉടമകളാണ് ജിബി പാറക്കലും ഷാനി പാറക്കലും.

ഈ ടൂർണമെന്റിന്റെ രണ്ടാമത്തെ മെയിൻ സ്പോൺസർ പ്ലാറ്റിനം സ്പോൺസർ ആയിട്ടുള്ള ക്വാർക്ക് ആൻഡ് ഡാനിയൽ എന്ന പേഴ്സണൽ ഇഞ്ചുറി ലോ ഫേമാണ്. 150 ഓളം അഭിഭാഷകർ ജോലി ചെയ്യുന്ന ഹൂസ്റ്റനിലെ പ്രധാനപ്പെട്ട നിയമ സ്ഥാപനമായ ലോ ഫേമിന്‍റെ മാനേജിങ് പാർട്ണേഴ്സായ റോബർട്ട് ക്വാക്കും തോമസ് ഡാനിയലുമാണ്. പേഴ്സണൽ ഇൻജുറി ലോയേഴ്സ് ഗ്രൂപ്പിൽ അഗ്രഗണ്യരായ ഇവരുടെ സ്ഥാപനം ഇതുവരെ 100 ബില്യൺ അമേരിക്കൻ ഡോളർ നഷ്ടപരിഹാരം ആയി കക്ഷികൾക്ക് വാങ്ങിച്ചു കൊടുത്തിട്ടുണ്ട്.

ടൂർണമെന്റിന്റെ മൂന്നാമത്തെ വലിയ സ്പോൺസറായ ഡയമണ്ട് സ്പോൺസർ അമേരിക്കയിലെ തന്നെ മികച്ച പ്ലാസ്റ്റിക് മാനുഫാക്ചറിങ് കമ്പനികളിൽ ഒന്നായ കെംപ്ലാസ്റ്റിന്റെ സി ഇ ഒയും ജിമ്മി ജോർജിൻ്റെ ബന്ധുവും കൂടിയായ അലക്സാണ്ടർ കുടക്കചിറയാണ്. ടൈം സർജൻസ് എന്ന ഓർത്തോപീഡിക് സ്പെഷ്യലിറ്റി ഗ്രൂപ്പിന്റെ സി ഇ ഒ ആയ ഡോക്ടർ അനീഷ് പോറ്റിയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമാണ് ഗോൾഡ് സ്പോൺസർഷിപ് ചെയ്യുന്നത്. പ്രശസ്ത ഓർത്തോപീഡിക് സർജനായ ഡോക്ടർ അനീഷ് പോറ്റി ക്ലബിൻ്റെ പ്രത്യേക അഭ്യർത്ഥനയെ മാനിച്ച് ടൂർണമെൻ്റിൻ്റെ രണ്ടു ദിവസങ്ങളിലും മെഡിക്കൽ ടീമിനെ നയിക്കുന്നതിനായി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ചെറുതും വലുതുമായി ഹ്യൂസ്റ്റണിലും സമീപത്തുമുള്ള അനേക സ്ഥാപനങ്ങളും വ്യക്തികളും ടൂർണമെന്‍റിന്‍റെ വിജയത്തിനായി സംഭാവനകൾ നൽകിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു. എല്ലാ സ്പോൺസേഴ്സിനോടും ഹൂസ്റ്റൻ ചലഞ്ചേഴ്സ് ക്ലബ്ബിന്റെ പേരിലുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി ട്രഷറർ തോമസ് ജോർജും കോർഡിനേറ്റർ ബോസ് കുര്യനും അറിയിച്ചു. ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ കായിക പ്രേമികളെയും ജിമ്മി ജോർജിന്റെ ആരാധകരെയും ജിമ്മി ജോർജിന്റെ സ്മരണ നിലനിർത്താനുള്ള ഈ കായിക മാമാങ്കത്തിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നതായും ഹൂസ്റ്റൻ ചലഞ്ചേഴ്സ് ഭാരവാഹികൾ അറിയിച്ചു.

More Stories from this section

family-dental
witywide