
തിരുവനന്തപുരം : തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുന്നത്. കൊച്ചി കോർപ്പറേഷറിൽ ആദ്യ ലീഡ് എൽ ഡി എഫിന്. മൂന്ന് സീറ്റിൽ എൽ ഡി എഫും, രണ്ട് സീറ്റിൽ യു ഡി എഫും മുന്നിൽ.
ആദ്യഫലം രാവിലെ 8.30നും പൂർണഫലം ഉച്ചയോടെയും ലഭ്യമാകും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം-16, കൊല്ലം-16, പത്തനംതിട്ട-12, ആലപ്പുഴ-18, കോട്ടയം-17, ഇടുക്കി-10, എറണാകുളം-28, തൃശ്ശൂർ -24, പാലക്കാട്-20, മലപ്പുറം-27, കോഴിക്കോട്-20, വയനാട്-7,കണ്ണൂർ -20, കാസർകോട്-9, ആകെ-244 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങൾ.
ലീഡ് നിലയും ഫലവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ ട്രെൻഡ് ലിങ്കിലൂടെ തൽസമയം അറിയാം.https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ ലിങ്കുകളിലും ഫലം ലഭ്യമാണ്.
Vote counting begins, first results soon.














