വോട്ട് ചോരി; രാഹുല്‍ ഗാന്ധിക്കെതിരെ തുറന്ന കത്ത് എഴുതി 272 മുന്‍ ജഡ്ജിമാരും ഉദ്യോഗസ്ഥരും

ഇലക്ഷൻ കമ്മീഷനെതിരെ ആഞ്ഞടിച്ച രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തെ വിമർശിക്കുന്ന തുറന്ന കത്ത് ഒപ്പുവെച്ച് 272 പ്രമുഖർ. എസ്‌ഐആര്‍ പ്രക്രിയയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി വിമര്‍ശിക്കുന്നതിനിടയിലാണ് ഈ സംഭവം. 16 ജഡ്ജിമാരും 14 അംബാസഡർമാരും 133 വിമുക്തഭടന്മാരും കത്തിൽ ഒപ്പു വച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ രാഹുലിന്റെ വിമർശനത്തെ അപലപിച്ചാണ് കത്ത്.

ദേശീയ ഭരണഘടനാ അധികാരികള്‍ക്കെതിരായ ആക്രമണം എന്ന തലക്കെട്ടോടെ എഴുതിയ കത്തില്‍ ഇന്ത്യയുടെ ജനാധിപത്യം ബലപ്രയോഗത്തിലൂടെയല്ല മറിച്ച്‌ അതിന്റെ അടിസ്ഥാന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ആരോപണത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വേലിയേറ്റത്തിലൂടെയാണ് ആക്രമിക്കപ്പെടുന്നതെന്ന് സിവില്‍ സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാരായ ഞങ്ങള്‍ ഞങ്ങളുടെ ഗുരുതരമായ ആശങ്ക പ്രകടിപ്പിക്കുന്നുവെന്ന് ഒപ്പിട്ടവര്‍ പറഞ്ഞു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമഗ്രതയ്ക്കും പ്രശസ്തിക്കും നേരെയുള്ള വ്യവസ്ഥാപിതവും ഗൂഢാലോചനാപരവുമായ ആക്രമണങ്ങളെ നേരിടേണ്ട സമയമാണിതെന്നും കത്തില്‍ പറയുന്നു.

Vote rigging; 272 former judges and officials write open letter against Rahul Gandhi

More Stories from this section

family-dental
witywide