
ന്യൂഡല്‍ഹി : പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ജന ശ്രദ്ധയിലേക്കെത്തിച്ച വോട്ടര്‍ പട്ടിക ക്രമക്കേടില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് തയ്യാറെടുത്ത് കോണ്‍ഗ്രസ്. നാളെ രാത്രി 8ന് മെഴുകുതിരി തെളിച്ച് എല്ലാ ജില്ലകളിലും പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും.
‘വോട്ട് കള്ളന്‍ സിംഹാസനം വിട്ടുപോകുക’ എന്ന ടാഗില്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍15 വരെ പ്രത്യേക പ്രചാരണം നടത്താനും എഐസിസി യോഗത്തില്‍ തീരുമാനമായി. കൂടാതെ, എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ 7 വരെ പ്രതിഷേധ റാലികളും സംഘടിപ്പിക്കും.
അതേസമയം, വോട്ടര്‍ പട്ടികയിലെ വ്യാപക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയ രാഹുല്‍ ഗാന്ധിക്ക് പൂര്‍ണ പിന്തുണയുമായി കേരളത്തിലെ എഴുത്തുകാരും രംഗത്തെത്തി. രാഹുലിനെ പിന്തുണച്ചുകൊണ്ടുള്ള സംയുക്ത പ്രസ്താവന എഴുത്തുകാര്‍ ഇന്നലെ പുറത്തുവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടനാ ഉത്തരവാദിത്തങ്ങള്‍ മറക്കുന്നെന്നും രാഹുല്‍ ഗാന്ധിയെ ഉപാധികളില്ലാതെ പിന്തുണക്കുന്നു എന്നും എഴുത്തുകാര്‍ പറയുന്നു.