വോട്ടർ പട്ടിക ക്രമക്കേടിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര ബിഹാറിൽ തുടരുന്നു. രണ്ടാം ദിവസത്തെ പര്യടനം ഗയയിൽ പൊതുസമ്മേളന പരിപാടികളോടെ അവസാനിക്കും. തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിക്കും എതിരായ ആരോപണങ്ങൾ രാഹുൽഗാന്ധി ബിഹാറിലും ആവർത്തിച്ചു. ഇന്നലെ നടന്ന റാലിയിൽ ബിഹാറിലെ 65 ലക്ഷം വോട്ടുകൾ വെട്ടിയത് അദാനിയേയും അംബാനിയേയും സഹായിക്കാനാണെന്ന് രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചു.
പുതിയതായി ചേർത്ത വോട്ടുകൾ ബിജെപിയിലേക്ക് കൂട്ടമായി പോയി. ഇന്നലെ സാസറാമിൽ നിന്ന് ആരംഭിച്ച യാത്രയ്ക്ക് മണ്ഡലത്തിലൂടെ നീളം വലിയ ജന പങ്കാളിത്തമാണ് ലഭിച്ചത്. അതേസമയം 6 ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നത്തെ പാർലമെന്റ് സമ്മേളനത്തിൽ വോട്ടർ പട്ടിക വിഷയത്തിൽ പാർലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം തുടരും.












