ന്യൂഡൽഹി : വോട്ടർപട്ടികയിലെ ക്രമക്കേടിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധവുമായി ഇന്ത്യാസഖ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിൽ നിന്നും ആരംഭിച്ച മാർച്ചിൽ 300 ലധികം എംപിമാർ പങ്കാളികളായി. പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായി.
ബാരിക്കേഡ് ചാടിക്കടക്കാൻ എംപിമാർ ശ്രമിച്ചു. ഇന്ത്യസഖ്യത്തിൻ്റെ പ്രതിഷേധ മാർച്ചിൽ പ്രധാനമന്ത്രിക്കെതിരെ മോദി ചോർ ഹേ തുടങ്ങിയ വിവിധ ഭാഷകളിലെ പ്ലക്കാർഡുകൾ പ്രധാനമന്ത്രിയ്ക്കും ഇലക്ഷൻ കമ്മീഷനുമെതിരെ ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധ മാർച്ചിലെ സംഘർഷത്തെ തുടർന്ന് രാഹുൽ ഗാന്ധിയെയും മറ്റ് എം പി മാരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്.










