തൃശൂർ വോട്ടർപട്ടിക ക്രമക്കേട്; പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് ഫ്ലാറ്റിൻ്റെ മേൽവിലാസത്തിൽ ആറ് കള്ളവോട്ടുകൾ ചേർത്തു; വെളിപ്പെടുത്തലുമായി വീട്ടമ്മ

തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് വിവാദത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിലെ വീട്ടമ്മ. ആറ് കള്ളവോട്ടുകൾ തങ്ങളുടെ മേൽവിലാസത്തിൽ ചേർത്തെന്നാണ് വീട്ടമ്മയുടെ വെളിപ്പെടുത്തൽ. 4 സി ഫ്ലാറ്റിൽ തന്നെ കൂടാതെ ആറുപേരുടെ വോട്ടുകൂടി ചേർത്തുവെന്നു പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും വീട്ടമ്മയായ പ്രസന്ന അശോകൻ മാധ്യമങ്ങളോട് പറഞ്ഞു.

വോട്ട് ചേർത്തവരെ തങ്ങൾക്ക് അറിയില്ല. തങ്ങളുടെ ബന്ധുക്കളും അല്ല എന്നും വീട്ടമ്മ പറഞ്ഞു. എന്നാൽ ഇതേ ഫ്‌ളാറ്റ് നമ്പറിലും മേൽവിലാസത്തിലും ഒമ്പത് വോട്ടുകളാണ് ചേർത്തത്. പ്രസന്ന നാല് വർഷമായി ഇവിടെ വാടകയ്ക്ക് താമസിച്ച് വരികയാണ്. പ്രസന്നയോ ഫ്‌ളാറ്റിന്റെ ഉടമസ്ഥനോ അറിയുന്നവരല്ല വോട്ടർ പട്ടികയിൽ ചേർത്തിരിക്കുന്ന പേരുകൾ.

ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി യുടെ വിജയത്തിൽ തൃശൂരിൽ വോട്ട് ക്രമക്കേട് നടന്നെന്ന് യുഡിഎഫും എൽഡിഎഫും ആരോപണം ശക്തമാക്കുമ്പോഴാണ് വീട്ടമ്മയുടെ വെളിപ്പെടുത്തൽ . ഫ്‌ളാറ്റിലെ വാടകചീട്ട് വെച്ചിട്ടാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തിരിക്കുന്നതെന്ന് പ്രാദേശിക കോൺ​ഗ്രസ് നേതാക്കൾ‌ പറയുന്നു.

More Stories from this section

family-dental
witywide