വോട്ടർ പട്ടിക ക്രമക്കേട്; കർണാടക കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

കർണാടക: ബെംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിലെ പൊരുത്തക്കേടുകൾ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി പുറത്തുവിട്ടതിന് പിന്നാലെ വോട്ടർ പട്ടികയിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കർണാടകയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം.

രാഹുൽ ഗാന്ധി പുറത്തുവിട്ട വിവരങ്ങൾ അടക്കം അന്വേഷിക്കാൻ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വോട്ടർ പട്ടിക വിഷയത്തിൽ അന്വേഷണം തുടങ്ങിയതായി കർണാടക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാഹുൽഗാന്ധി ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം തുടങ്ങിയെന്നും രേഖകൾ നൽകണമെന്നും കർണാടക തെരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് ഇലക്ടറൽ ഓഫീസർ കെ അൻപുകുമാർ ആവശ്യപ്പെട്ടു. നിവേദനത്തിന് തെളിവായ രേഖകൾ നൽകിയിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നുണ്ട്.

More Stories from this section

family-dental
witywide