വോട്ടർ പട്ടിക ക്രമക്കേട്; ഇന്ത്യാമുന്നണി 50000ല്‍ താഴെ വോട്ടുകള്‍ക്ക് പരാജയപ്പെട്ട 48 മണ്ഡലങ്ങളിലെ പട്ടിക പരിശോധിക്കുമെന്ന് കെ പി വേണുഗോപാൽ

ആലപ്പുഴ: ഇന്ത്യാമുന്നണി 50000 ൽ താഴെ വോട്ടുകൾക്ക് പരാജയപ്പെട്ട രാജ്യത്തെ 48 ലോക്‌സഭ മണ്ഡങ്ങളിലെ  വോട്ടര്‍പട്ടിക പ്രത്യേകം പരിശോധിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയാണ് കോണ്‍ഗ്രസ് സമഗ്രമായി പരിശോധിക്കുന്നതെന്നുകെ സി വേണുഗോപാല്‍ അറിയിച്ചു.

വോട്ടര്‍പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് രാഹുല്‍ ഗാന്ധി പുറത്തുവിട്ട തെളിവുകള്‍ ശെരിയാണെന്ന് വ്യക്തമാക്കുകയാണ് മാധ്യമങ്ങളുടെ അന്വേഷണമെന്നും കെ സി പറഞ്ഞു.  അന്വേഷണം നടത്തിയാല്‍ രാജിവയ്‌ക്കേണ്ടി വരിക നരേന്ദ്രമോദിയായിരിക്കുമെന്നും കെ സി കൂട്ടിച്ചേര്‍ത്തു.

കമ്മീഷന്‍  രാഹുല്‍ ചുണ്ടിക്കാണിച്ച ക്രമക്കേട് സംബന്ധിച്ച് മറുപടി നല്‍കുന്നില്ല. കേരളത്തിലും വോട്ടര്‍പട്ടികയിലും വ്യാജ വോട്ടര്‍മാരെ ചേര്‍ത്തിരുന്നു. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ച സാഹചര്യം പുറത്തുവന്നിട്ടുണ്ട്. ആലപ്പുഴ മണ്ഡലത്തില്‍ 35,000 ഇരട്ട വോട്ടുകള്‍ കണ്ടെത്തിയത് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

More Stories from this section

family-dental
witywide