
തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൻറെ വോട്ടർപട്ടികയിൽ ക്രമക്കേട് കാട്ടിയെന്ന പരാതിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കെതിരെ കേസെടുക്കില്ല. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. മുൻ എം.പി ടി.എൻ. പ്രതാപനാണ് പരാതി നൽകിയത്. പ്രാഥമികമായ അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് കേസെടുക്കാൻ സാധ്യമല്ലെന്ന നിലപാട് പൊലീസ് അറിയിച്ചിരിക്കുന്നത്.
തൃശ്ശൂരിൽ സുരേഷ് ഗോപിയും കുടുംബവും വോട്ടർപട്ടികയിൽ പേരുചേർത്തതുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം.വ്യാജരേഖ ചമച്ചാണ് സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരിലേക്ക് വോട്ട് മാറ്റിയതെന്നും സത്യവാങ് മൂലം നൽകിയത് വ്യാജമായിരുന്നുവെന്നും ആരോപിച്ചാണ് ടി.എൻ പ്രതാപൻ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ തെളിയിക്കത്തക്ക വിധത്തിലുള്ള രേഖകളോ തെളിവുകളോ ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.












