തദ്ദേശ തിരഞ്ഞെടുപ്പില്‍ പാതി കേരളത്തിൻ്റെ വിധിയെഴുത്ത് തുടങ്ങി; പോളിംഗ് ബൂത്തിലേക്ക് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾ

തിരുവനന്തപുരം : കഴിഞ്ഞ ഒരു മാസമായി നീണ്ടു നിന്ന പ്രചാരണങ്ങള്‍ക്ക് ഒടുവിൽ തെക്കന്‍ കേരളത്തിലെ ഏഴു ജില്ലകള്‍ പോളിംഗ് ബൂത്തിലേക്ക് എത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് രാവിലെ ഏഴു മണിയോടെ വോട്ടെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്.

471 ഗ്രാമപഞ്ചായത്തുകള്‍, 75 ബ്ലോക്ക് പഞ്ചായത്തുകള്‍, 7 ജില്ലാ പഞ്ചായത്തുകള്‍, 39 മുനിസിപ്പാലിറ്റികള്‍, 3 കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.36630 സ്ഥാനാര്‍ത്ഥികളാണ് ആദ്യ ഘട്ടത്തില്‍ മത്സരിക്കുന്നത്. അതില്‍ കൂടുതലും സ്ത്രീകളാണ്. 19573 സ്ത്രീകളാണ് മത്സരിക്കുന്നത്.

ഇന്നലെ നിശബ്ദ പ്രചാരണത്തിലൂടെ പരമാവധി വോട്ട് പിടിക്കുന്ന തിരക്കിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ശബരിമല കൊള്ളയടക്കമുള്ള വിഷയങ്ങള്‍ യുഡിഎഫ് ഉയര്‍ത്തുമ്ബോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവും പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് എല്‍ഡിഎഫിന്റെ പ്രചാരണം. ബിജെപിയും സജീവമായി രംഗത്തുണ്ട്. ഏറ്റവും അധികം പ്രശ്‌നബാധിത ബൂത്തുകള്‍ ഉള്ളത് തിരുവനന്തപുരത്താണ്.

രണ്ടാംഘട്ടത്തില്‍ 39,013 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. സംസ്ഥാനത്താകെ 75,643 സ്ഥാനാര്‍ത്ഥികളാണ് രണ്ടു ഘട്ടങ്ങളിലായി മത്സരിക്കുന്നത്.

Voting begins in local body elections.

More Stories from this section

family-dental
witywide