
വേലിക്കകത്ത് വീട്ടിൽ വന്ന് ജനസാഗരങ്ങളുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി എസ് ഡിസി ഓഫീസിലേക്ക്. പുന്നപ്രയുടെ വീര പുത്രന് ആദരാഞ്ജലി അർപ്പിക്കാൻ പതിനായിരക്കണക്കിന് ആളുകളാണ് ആലപ്പുഴയുടെ മണ്ണിലെത്തിയത്. അര മണിക്കൂർ മാത്രം വേലിക്കകത്ത് വീട്ടിൽ പൊതുദർശനത്തിന് കരുതിയ സമയം ജന പ്രവാഹം കൊണ്ട് മണിക്കൂറുകൾ പിന്നിട്ടു. ശേഷമാണ് ഡിസി ഓഫീസിലേക്ക് എത്തുന്നത്.
വി എസിൻ്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ ഓഫീസിലേക്കുള്ള അവസാന യാത്രയിലും ജനസാഗരമാണ് കൂടെയുള്ളത്. പ്രിയപ്പെട്ട നേതാവിനെ കാണാൻ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും ആളുകൾ എത്തിയിട്ടുണ്ട്. അനിയന്ത്രിതമായാണ് ആളുകൾ വി എസിനെ കാണാൻ എത്തുന്നത്.
തിരുവനന്തപുരം ദർബാർ ഹാളിൽ നിന്ന് 22 മണിക്കൂറിലധികം നീണ്ട വിലാപയാത്രയ്ക്ക് ശേഷമാണ് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലേക്ക് എത്തിച്ചേർന്നത്. വഴിനീളെ പലവഴി ജനങ്ങൾ ഒഴുകിയെത്തി വി എസിന് അന്ത്യാഭിവാദ്യം ആർപ്പിച്ചു. മഴയും ഇരുട്ടും വകവെക്കാതെ , രാത്രിയെന്നോ പാതിരാത്രിയെന്നോ പുലർച്ചെയെന്നോ ഇല്ലാതെയാണ് പതിനായിരക്കണക്കിന് ആളുകളാണ് വി എസിനെ കാണാൻ എത്തിയത്.സമയക്രമം പാലിക്കാൻ ഡിസി ഓഫീസിലെ പൊതുദർശന സമയം ചുരുക്കിയിട്ടുണ്ട്. തുടർന്ന് ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം. പിന്നീട് വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. പുന്നപ്രയുടെ സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും.