നൂറ്റാണ്ടിൻ്റെ സമരശോഭ; വിപ്ലവ സൂര്യൻ വി എസിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് പുന്നപ്ര വയലാർ രക്തസാക്ഷികൾക്ക് അരികെ

സമര വിപ്ലവ സൂര്യൻ വിഎസ് അച്യുതാനന്ദന് അന്ത്യവിശ്രമം ഒരുങ്ങുന്നത് പുന്നപ്ര വയലാർ രക്തസാക്ഷികൾക്ക് അരികെ. വി എസ് നയിച്ച സമരങ്ങളും അരികുവത്കരിച്ചവർക്കും സ്ത്രീകൾക്ക് വേണ്ടി ശബ്ദിച്ചതും കേരള ചരിത്രത്തിലെ ആർക്കും മായ്ക്കാനാവാത്ത ചുവന്ന എടുകളാണ്. വി. എസിനൊപ്പം വളർന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയും കേരളവുമാണ് നാമിന്ന് കാണുന്നത്. അത്തരത്തിൽ ഇടനെഞ്ചോട് ചേർന്നിരിക്കുന്ന വി എസിനെ അവസാനമായി കാണാൻ ജനസാഗരമായാണ് ആളുകൾ എത്തുന്നത്.

ജനസാഗരത്തിന് അവസാനമായി ഒന്ന് വിഎസിനെ കാണാൻ ഇന്ന് രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരത്തെ വേലിക്കകത്ത് വീട്ടിൽ നിന്ന് ദർബാൾ ഹാളിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് രണ്ട് മണിക്ക് ആലപ്പുഴയിലേക്ക് വിലാപയാത്ര തുടങ്ങും. തുടർന്ന് വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും.

ശേഷം ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലപ്പുഴയിൽ വലിയ ചുടുകാട് ശ്‌മശാനത്തിൽ വൈകിട്ടോടെ സംസ്കാരം നടക്കും. വി എസ് എന്ന അതുല്യ നേതാവ് വിട പറഞ്ഞ സമയം തൊട്ട് ജനസാഗരമാണ് വി എസിനെ കാണാനായി എത്തുന്നത്. നെഞ്ചുപൊട്ടുന്ന മുദ്രാവാക്യങ്ങളോടെ വിഎസിനെ യാത്രയാക്കുന്ന ഓരോ ആളുകളും വി എസിൻ്റെ അടുത്ത് എത്തുകയാണ്.