
തിരുവനന്തപുരം : ഹൃദയാഘാതത്തെത്തുടര്‍ന്ന് തരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെആരോഗ്യനിലയില്‍ നേരിയ പുരോഗതി. മകന്‍ അരുണ്‍കുമാര്‍ ഫേസ് ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും അരുണ്‍ കുമാര്‍ അറിയിച്ചു.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് 101 കാരനായ അദ്ദേഹത്തെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും എംവി ഗേവിന്ദനും അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളും, കെ.സി വേണുഗോപാലും ആശുപത്രിയിലെത്തി ബന്ധുക്കളെ കണ്ടിരുന്നു.