
മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് സിപിഐഎം നേതൃത്വം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഎസ് അച്യുതാനന്ദനെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ടി പി രാമകൃഷ്ണൻ എന്നിവർ വിഎസിനെ സന്ദർശിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ആണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ വി. എസ് മെഡിക്കൽ ഐസിയുവിലാണ്.