മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻെറ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ സ്ഥിതിയിൽ മാറ്റമില്ലെന്നാണ് ഇന്നും മെഡിക്കൽ ബുളളറ്റിനിലെഅറിയിപ്പ്. വൃക്കകളുടെ പ്രവർത്തനവും രക്ത സമ്മർദ്ദവും സാധാരണ നിലയിലായിട്ടില്ല. വി.എസിനെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ ജൂൺ 23നാണ് പ്രവേശിപ്പിച്ചത്. അന്ന് മുതൽ തീവ്ര പരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിൻെറ സഹായത്തോടെയാണ് അദ്ദേഹം ജീവൻ നിലനിർത്തുന്നത്.
വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
July 10, 2025 1:57 PM
More Stories from this section









