വി.എസിന്റെ നില അതീവ ഗുരുതരം; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

തിരുവനന്തപുരം : ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവന്‍ നിലനിര്‍ത്തുന്നത്.

മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ സമിതിയാണ് വി എസിനെ ചികിത്സിക്കുന്നത്. തുടര്‍ച്ചയായ ഡയാലിസിസ് നടത്താന്‍ ആണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശം. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഇന്നലെ രണ്ട് തവണ വി എസിന് ഡയാലിസിസ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. രക്ത സമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാക്കാന്‍ ചികിത്സ തുടരുന്നുണ്ട്.

കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 23 ന് ആണ് വി എസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Also Read

More Stories from this section

family-dental
witywide